ഇന്റര്‍നെറ്റ് പൈറസിയുടെ പേരും പറഞ്ഞു നമ്മുടെ അത്യാവശ്യപെട്ട പല വെബ്‌സൈറ്റ്കളും കോടതി വിധി പ്രകാരം ഇന്റര്‍നെറ്റ് സേവനദാദാക്കള്‍ തടഞ്ഞുവക്കുകയുണ്ടായിരുന്നല്ലോ. ഇനി അതിന്റെ പേരില്‍ നമ്മളാരും വിഷമിക്കേണ്ടി വരില്ല. മദ്രാസ് ഹൈ കോടതി പുറപ്പെടുവിച്ച പുതിയ വിധിയിലാണ് നമുക്ക് ആശ്വസിക്കാനുള്ള വക ഉണ്ടായിരിക്കുന്നത്. ഇനി മുതല്‍ പ്രശ്നക്കാരായ വെബ് ലിങ്കുകള്‍ മാത്രം ബ്ലോക്ക് ചെയ്യുകയും വെബ്‌സൈറ്റ് അതേ പോലെ നിലനിര്‍ത്തുകയുമാണ് ചെയ്യേണ്ടാതെന്നാണ് ഇന്റര്‍നെറ്റ് സേവനദാദാക്കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.. ഇതേ പ്രശ്നത്തിന്റെ പേരില്‍ പ്രമുഖ ഹാക്കിംഗ് ഗ്രൂപ്പ് ആയ അനോനിമൌസ് കുറെ ഗവണ്മെന്റ് സൈറ്റ് ഹാക്ക് ചെയ്യുകയുമുണ്ടായി. എന്തായാലും ഈ പുതിയ വിധി നമുക്കെല്ലാം ആശ്വാസം തരുന്ന ഒന്ന് തന്നെയാണ്.
Comments
Post a Comment