ഏജന്റ് ജാദൂ നീ എവിടാ.....

Agent Jadoo
agent jadoo
കേരളകരയാകെ കൊട്ടിഘോഷിച്ച അതിമാനുഷിക സോഫ്റ്റ്‌വെയര്‍ ഇപ്പൊ ജീവിച്ചിരുപ്പുണ്ടോ ആവോ.. ആരെവിടെ മുള്ളിയാലും മുള്ളി തീരുന്നെനു മുമ്പ് കണ്ടു പിടിക്കാന്‍ കഴിവുള്ള വല്യ അങ്ങേരാ ഇപ്പൊ പാവത്തിന്റെ ഫ്യൂസ് പോയി കിടക്കുവാനെന്നു തോന്നുന്നു. മലയാളത്തില്‍ എല്ലാവരും കാത്തിരുന്ന ഡയമണ്ട് നെക്ലൈസ് എന്ന പടം ടോരന്റ്റ് സൈറ്റില്‍ വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ 800ഓളം ഡൌണ്‍ലോടുകള്‍ 1750ഓളം സീഡേര്‍സുമായി ടോരെന്റ്റ് സൈറ്റിന്റെ ഹിറ്റ്‌ ലിസ്റ്റില്‍ കയറി കൂടി. ഇപ്പൊ തകര്‍പ്പന്‍ ഡൌണ്‍ലോഡ് നടന്നു കൊണ്ടിരിക്കുന്നു. പറ്റുമെങ്കില്‍ എന്നെ പിടിക്ക് എന്ന ഒരു ടോണില്‍ ആണ് അപ്‌ലോഡ്‌ ചെയ്ത ആളും പോസ്റ്റ്‌ ഇട്ടത്.

 മന്ത്രി ഗണേഷ് കുമാര്‍ ആളൊരു ശുദ്ധനാ മലയാള സിനിമയെ വേണ്ട രീതിയില്‍ പരിഗണിക്കുന്ന വ്യക്തി തന്നെയാണ്. പക്ഷെ ഈ സോഫ്റ്റ്‌വെയറിന് ഇത്ര പ്രചാരം കൊടുത്തു സ്വയം അപഹാസ്യനാവേണ്ടായിരുന്നു എന്നാണ് എന്റെ മതം. മലയാള സിനിമ ഇന്റെര്‍നെറ്റിന്റെ സാധ്യത വേണ്ടത്ര ഉപയോഗിക്കുന്നില്ല എന്ന വസ്തുത മന്ത്രി എന്തെ ഓര്‍ക്കുന്നില്ല.

തിയേറ്ററില്‍ പോയി കണ്ടു നിര്‍വൃതി അടയാന്‍ പാകത്തില്‍ ഒരു പിണ്ണാക്കുമില്ലാത്ത പടമാണ് ബാച്ചിലര്‍ പാര്‍ട്ടി എന്നത് എല്ലാവര്ക്കും നന്നായറിയാം . എന്നിട്ടും ആ കൂറ പടം ലക്ഷക്കണക്കിന്‌ ആളുകള്‍ ഉള്ള ഇച്ചിരി സമയം മിനക്കെടുത്തി കണ്ടു എന്നത് തന്നെ വല്യ കാര്യമാണ്. അതിനു കണ്ട സാധു ജനങ്ങളോട് നന്ദി അതുണ്ടാകിയ പുല്ലന്‍ വിളിച്ചു പറയണം. വേണ്ട രീതിയില്‍ കോപ്പി റൈറ്റ് യൂടുബില്‍  ആഡ് ചെയ്‌താല്‍ പിന്നെ  ആരു അപ്‌ലോഡ്‌ ചെയ്താലും കണ്ടാലും നമുക്ക് തന്നെ പരസ്യത്തിന്റെ വരുമാനം ലഭിക്കും. തനി കൂതറ സിനിമ ഇറക്കി ലക്ഷോപ ലക്ഷം ജനങ്ങളെ മണ്ടന്മാരാകി കോടികള്‍ സമ്പാദിച്ച സന്തോഷ്‌ പണ്ഡിറ്റ്‌ എന്നാ ആളെ നമ്മള്‍ മലയാളികള്‍ മറന്നു കൂടാ. വെറും യൂടുബില്‍ നിന്നുള്ള പരസ്യ വരുമാനം കൊണ്ടാണ് അങ്ങേരു ഇത്രേം ഉണ്ടാകിയെടുതത്. അപ്പൊ കൂതറ സിനിമ ഇറക്കിയ അമല്‍ നീരദ് ഇത്രേം പേര്‍ എന്റെ സിനിമ എങ്ങനെയായലും കണ്ടല്ലോ എന്നോര്‍ത്തു സന്തോഷിക്കുകയാണ് വേണ്ടത്. അല്ലാതെ കണ്ട പാവപ്പെട്ടവന്റെ നെഞ്ചത്ത് പോലീസിനെ കൊണ്ട് കയറ്റികുകയല്ല.

ഡയമണ്ട് നെക്ലൈസ് മികച്ച സിനിമ ആണ് അതുകൊണ്ട് അത് ഒരുപാട് പേര്‍ തിയേറ്ററില്‍ പോയി കണ്ടു. മുടക്കിയ കാശ് മുതലാകുകയും ചെയ്തു. അപ്പൊ നല്ല സിനിമ വന്നാല്‍ ആളുകള്‍ തിയേറ്ററില്‍ ചെന്ന് കാണും എന്ന് മനസിലായി. തട്ടതിന്‍ മറയത്ത് ഒരുപാട് ആളുകള്‍ തിയേറ്ററില്‍ ചെന്ന് കണ്ടു ഇപ്പോഴും കാണുന്നു. സിനിമ ഇറങ്ങി നാളുകള്‍ക്കുള്ളില്‍ പ്രിന്റ്‌ ഇറങ്ങുന്ന ഒരു കാലമുണ്ടായിരുന്നു അതൊക്കെ ഇപ്പൊ നിന്നു. സിനിമയുടെ സി ഡി ഇറങ്ങിയ ശേഷം മാത്രമാണ് ടോരെന്ടിലും സിനിമ എത്തുന്നത്. അതിനര്‍ത്ഥം നിങ്ങള് പ്രിന്റ്‌ പുറത്തു വിട്ട ശേഷം. അല്ലാതെ തിയേറ്റര്‍ പ്രിന്റ്‌ അല്ല. കോപ്പി ചെയ്യാന്‍ കഴിയാത്ത ഒരു സി ഡി ഉണ്ടാകിയാല്‍ പോരെ ഇത്രേം പേര് നെറ്റ് ഉപയോഗിക്കുന്നത് മണത്തു നോക്കി കണ്ടു പിടിക്കുന്ന സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നതിലും നല്ലത്?.

സിനിമയോ പൊട്ടി. അതിനു അത് കണ്ടു പണ്ടാരമടങ്ങിയ പാവങ്ങളുടെ നെഞ്ഞതെക്കും കൂടെ ഒരു വല്യ വെടി.... അനോന്യമൌസ് ഗ്രൂപ്പ്‌ ഇനി എന്തൊക്കെ കാട്ടി കൂട്ടാന്‍ പോകുന്നോ എന്തോ....

Comments

  1. Appol torrent safe aano? seeding nadannu kazhiju torrent file, torrent clintil ninnu delete cheithal ennekilum kandupidikkappedumo? atho seeding/ downloading nadannukondirikkumpol mathrame agent jadoo traise cheyyunnathu?

    ReplyDelete
  2. torrent orikkalum safe alla machooo ;)

    ReplyDelete

Post a Comment