What is Li Fi Malayalam Explanation.

Everyone is looking about lifi which is a trending topic now. So here is a brief explanation about lifi in Malayalam.

എന്താണ് ലൈ ഫൈ ??
ഇപ്പോൾ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ഇൽ ഏറ്റവും പ്രചാരത്തിലുള്ള രീതിയാണ് വൈ ഫൈ അതായത് വയർലെസ്സ് ഫിടിലിട്ടി. അതിനേക്കാൾ ആധുനികമായ പുതിയ ടെക്നോളജിയാണ് ലൈ ഫൈ അഥവാ ലൈറ്റ് ഫിടിലിട്ടി.
എല്‍ ഇ ഡി ലൈറ്റ് ബള്‍ബിലൂടെ അതിവേഗം ഡാറ്റ കൈമാറാനുള്ള സംവിധാനമാണ് ലൈ ഫൈ. വെളിച്ചത്തിന്‍റെ ഇന്റെന്സിടിക്ക് ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത് . ഈ വ്യത്യാസങ്ങൾ മനുഷ്യ നേത്രങ്ങള്‍ക് തിരിച്ചറിയാന്‍ സാധിക്കില്ല എന്നത് കൊണ്ട് നമുക്ക് അതൊരു ബുദ്ധിമുട്ടായി അനുഭവപെടുകയില്ല . നിലവിലുള്ള സംവിധാനങ്ങളില്‍ വെച്ച് ഏറ്റവും ചിലവ് കുറഞ്ഞതും വേഗതയെറിയതും ആണ് ലൈ ഫൈ .
നമുക്ക് മുമ്പിലുള്ള ഒരു വസ്തുവിലേക്ക് നമ്മുടെ കാഴ്ച എത്തുന്ന അതെ വേഗതയിൽ ഡാറ്റ കൈമാറ്റം സാധ്യമാകും എന്നതാണ് ഇതിന്റെ പ്രസക്തി വര്ധിപ്പിക്കുന്നത്.
ലൈ ഫൈയുടെ പ്രവര്‍ത്തന രീതി വളരെ ലളിതമാണ്. എല്‍ ഇ ഡി ഓണ്‍ ആണെങ്കില്‍ ഡിജിറ്റല്‍ സംഖ്യാ 1, ഓഫ്‌ ആണെങ്കില്‍ ഡിജിറ്റല്‍ സംഖ്യാ 0 ആയിരിക്കും ട്രാന്‍സ്മിറ്റ്‌ ചെയുന്നത്. വളരെ പെട്ടെന്നുള്ള ലൈറ്റിന്റെ ഓണ്‍ ഓഫ്‌ സംവിധാനത്തിലൂടെ ഡാറ്റ കൈമാറുന്നു . അതിനു വേണ്ടി ഒരു എല് ഇ ഡി ലൈറ്റ് സോര്സും ഒരു ലൈറ്റ് സെൻസർഉം കണ്ട്രോൾ യൂണിറ്റും ഉണ്ടാകും.
അതായതു, ഏതു ലൈറ്റ് ട്രാന്‍സ്മിഷനെയും നമുക്ക് ഡാറ്റ കൈമാറ്റത്തിന് വേണ്ടി ഉപയോഗിക്കാം എന്നതാണ് .
ലൈ ഫൈയുടെ ഗുണങ്ങള്‍
1. 10Gbps അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വേഗത. അതായതു ഒരു ഹൈ ഡെഫനിഷന്‍ സിനിമ കേവലം മുപ്പതു സെകണ്ട് കൊണ്ട് ഡൌണ്‍ലോഡ് ചെയ്യാം .
2. എല്‍ ഇ ഡി ഉപയോഗികുന്നത് കൊണ്ട് ചിലവു കുറവാണു.
3. വേഗതയെറിയതും എളുപ്പത്തിലും ഉള്ള ഡാറ്റ ട്രാന്‍സ്മിഷന്‍ .
4. റേഡിയോ വെവിനെക്കള്‍ പതിനായിരം മടങ്ങുള്ള ബാന്‍ഡ് വിഡ്ത്.
5. റേഡിയോ വേവ് ഉപയോഗിക്കാൻ കഴിയാത്ത സ്ഥലങ്ങൾ അതായത് വിമാനങ്ങൾ തുടങ്ങിയിടത് നമുക്ക് സുരക്ഷിതമായി ലൈ ഫൈ ഉപയോഗിക്കാം

Comments

  1. Telangana DSC Recruitment Notification 2016

    Looking forward to reading more. Great post, really looking forward to read more. Want more.....

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete

Post a Comment